Today: 16 Jun 2024 GMT   Tell Your Friend
Advertisements
നഴ്സുമാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി ഓസ്ട്രിയ, ജര്‍മനി Last date May 25
Photo #2 - Germany - Otta Nottathil - job_opportunities_nurses_austria_germany
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രിയയിലേക്കും ജര്‍മനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. അഞ്ഞുറോളം ഒഴിവിലേക്കാണ് റിക്രൂട്ട്മെന്‍റ്, ജര്‍മന്‍ ഭാഷയില്‍ ബി~1/ ബി~2 ലെവല്‍ പാസായിരിക്കണം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

ഓസ്ട്രിയ:

വിവിധ ആശുപത്രികളിലാണ് അവസരം. ശന്പളം: പ്രതിവര്‍ഷം 2600~4000 യൂറോ (ഏകദേശം 2,35,000~3,60,000 ഇന്ത്യന്‍ രൂപ). യോഗ്യത: നഴ്സിംഗ് ബിരുദം. പ്രായം: 30 കവിയരുത്.

ജര്‍മനി:

വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്‍ററുകളിലും ഓള്‍ഡ് ഏജ് ഹോമുകളിലുമാണ് അവസരം. രണ്ടുവര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് നീട്ടിയേക്കാം.

ശന്പളം 2400~4000 യൂറോ (ഉദ്ദേശം 2,15,000~3,60,000 ഇന്ത്യന്‍ രൂപ). യോഗ്യത: നഴ് സിംഗിലുള്ള ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ. പ്രായം: 40 കവിയരുത്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ 38 മണിക്കൂറായിരിക്കും പ്രവൃത്തിസമയം. കൂടാതെ മെഡിക്കല്‍ അലവന്‍സ്, ഇന്‍ഷ്വറന്‍സ്, സൗജന്യ വിസ, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും.

വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ബയോഡേറ്റ, ജര്‍മന്‍ ലാംഗ്വേജ് ബി~1/ ബി 2 സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ ഴാ@ീറലുര.ശി എന്ന മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം.

ജര്‍മനിയിലേക്ക് അപേക്ഷിക്കുന്നവര്‍ സബ്ജക്ട് ലൈനില്‍ 'B1/B2 Nurse to Germany' എന്ന് വ്യക്തമാക്കണം.

അവസാന തീയതി: ഈ മാസം 25. ഫോണ്‍: +91~471~2329441/2/3/5.

https://odepc.kerala.gov.in

യുകെ

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സ് മുഖേന യുകെ വെയില്‍സില്‍ നഴ്സുമാര്‍ക്ക് അവസരം. ജൂണ്‍ ആറ് മുതല്‍ എട്ട് വരെ എറണാകുളത്തെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖം. യോഗ്യത: നഴ്സിംഗില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ, ആറു മാസ പരിചയം.

മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് സ്പെഷാലിറ്റികളില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.

സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോര്‍ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയില്‍ ഒഇടി ബി (റൈറ്റിംഗില്‍ സി+), നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനും വേണം.

വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഇടി സ്കോര്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala. gov.in, rcrtment.norka @kerala. gov.in എന്നീ ഇമെയില്‍ വിലാസങ്ങളിലേക്ക് ഈ മാസം 24നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കയുടെ വെബ്സൈറ്റുകളില്‍.

ഫോണ്‍: 0471~2770536

www.nifl. norkaroots.org, www.norkaroots.org
- dated 23 May 2024


Comments:
Keywords: Germany - Otta Nottathil - job_opportunities_nurses_austria_germany Germany - Otta Nottathil - job_opportunities_nurses_austria_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Loka_kerala_sabha_german_reps_active_day_1
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_5_from_germany
ലോക കേരള സഭയില്‍ ജര്‍മനിയില്‍ നിന്ന് അഞ്ച് പേര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
jose_kumpiluvelil_loka_kerala_sabha
ജോസ് കുമ്പിളുവേലില്‍ ലോക കേരള സഭ അംഗമായി Recent or Hot News
തുടര്‍ന്നു വായിക്കുക
bee_info_eve_cologne
തേനീച്ച ഇന്‍ഫര്‍മേഷന്‍ സായാഹ്നവുമായി കൊളോണ്‍ കേരള സമാജം Recent or Hot News
തുടര്‍ന്നു വായിക്കുക
right_wing_surge_in_EU_elections
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ജര്‍മനിയില്‍ അടക്കം തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
drink_in_flight_danger
വിമാനത്തിലെ മദ്യപാനം ആരോഗ്യത്തിന് കൂടുതല്‍ അപകടം
തുടര്‍ന്നു വായിക്കുക
opportunity_card_might_add_complexity_of_german_immigration_system
ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ് ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us